< Back
Football
ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുടക്കം
Football

ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുടക്കം

Sports Desk
|
28 Nov 2021 7:53 AM IST

കോഴിക്കോടിന് പുറമെ കണ്ണൂരും മലപ്പുറവും ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും

ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുടക്കമാകും. കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുക. കോഴിക്കോടിന് പുറമെ കണ്ണൂരും മലപ്പുറവും ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും. എട്ട് ഗ്രൂപ്പുകളായാണ് മത്സരം. കേരളത്തിന്റെ എല്ലാ മത്സരങ്ങളും കോഴിക്കോടാണ് നടക്കുക. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മിസോറാം എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ജി യിലുള്ളത്. ഉത്തരാഖണ്ഡിനെയാണ് രണ്ടാമത്തെ മത്സരത്തിൽ കേരളം നേരിടുക. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയം, കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരം. ആദ്യമായാണ് കേരളം ദേശീയ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.

ഗ്രൂപ്പ് ചാമ്പ്യൻമാർ നോക്കൌട്ട് റൗണ്ടിലേക്ക് കടക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും കോഴിക്കോടാണ്. ഇത്തവണ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളം. ടി നിഖിലയാണ് കേരളത്തെ നയിക്കുക.

Similar Posts