< Back
Football
നെയ്മറും സൗദിയിലേക്ക്? അൽ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്
Football

നെയ്മറും സൗദിയിലേക്ക്? അൽ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്

Web Desk
|
13 Aug 2023 11:41 PM IST

100 ദശലക്ഷം യൂറോയാണ് അൽ ഹിലാലിന്റെ വാഗ്ദാനമെന്നാണ് റിപ്പോർട്ടുകൾ.

പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദി ​പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 100 ദശലക്ഷം യൂറോയാണ് അൽ ഹിലാലിന്റെ വാഗ്ദാനമെന്നാണ് റിപ്പോർട്ടുകൾ.

അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയതെന്ന് ഫ്രഞ്ച് മാധ്യമം 'ലെ ക്വിപ്' റിപ്പോർട്ട് ചെയ്തു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്.


Related Tags :
Similar Posts