< Back
Football
ഫൈനലിൽ അർജന്റീനയെ നേരിടണം: നെയ്മർ
Football

ഫൈനലിൽ അർജന്റീനയെ നേരിടണം: നെയ്മർ

Web Desk
|
6 July 2021 12:43 PM IST

"ഫൈനലിൽ ബ്രസീൽ ജയിക്കും"

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ എതിരാളിയായി കിട്ടണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. സെമിയിൽ പെറുവിനെതിരെ നേടിയ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെയ്മർ. ഇന്ത്യൻ സമയം നാളെ രാവിലെയാണ് അർജന്റീന-കൊളംബിയ സെമി.

'എനിക്ക് അർജന്റീനയെ വേണം. അവർക്കായി ഞാൻ ആർപ്പുവിളിക്കുന്നു. അവിടെ എനിക്ക് സുഹൃത്തുക്കളുണ്ട്. ഫൈനലിൽ ബ്രസീൽ ജയിക്കും' - ചിരിയോടെ നെയ്മർ പറഞ്ഞു.

2007ലെ കോപ്പ അമേരിക്ക ഫൈനലിലാണ് ഇതിന് മുമ്പ് ഇരുനിരകളും ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്നു ഗോളിന് ബ്രസീൽ അർജന്റീനയെ തറപറ്റിക്കുകയായിരുന്നു. ബാപ്റ്റിസ്റ്റ, ഡാനി ആൽവസ് എന്നിവരാണ് ബ്രസീലിനായി ഗോൾ സ്‌കോർ ചെയ്തിരുന്നത്. ഒന്ന് അർജന്റീനയുടെ ഓൺഗോളും. റിക്വൽമി, മെസ്സി, ടെവസ്, മഷറാനോ എന്നിവർ അടങ്ങുന്ന അർജന്റീനയുടെ താരനിരക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാനായിരുന്നില്ല.

അതേസമയം, ഈ കോപ്പയിൽ നെയ്മറും സുഹൃത്തും അർജന്റീനൻ ഇതിഹാസവുമായ ലയണൽ മെസ്സിയും മികച്ച ഫോമിലാണ്. നെയ്മറിന്റെ പേരിൽ ഇതുവരെ രണ്ടു ഗോളും മൂന്നു അസിസ്റ്റുമുണ്ട്. മെസ്സി നാലു ഗോളാണ് നേടിയിട്ടുള്ളത്. നാലു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. 1993ന് ശേഷം ഒരു പ്രധാനപ്പെട്ട കിരീടവും നേടിയിട്ടില്ല എന്ന പേരുദോഷം മാറ്റാനാണ് മെസ്സിയും സംഘവും ഇത്തവണ കോപ്പയിൽ എത്തിയിട്ടുള്ളത്.

Similar Posts