< Back
Football
ബാഴ്സയുടെ മോഹങ്ങൾക്ക് തിരിച്ചടി; നീക്കോ വില്യംസുമായി 10 വർഷത്തെ കരാർ ഒപ്പിട്ട് ബിൽബാവോ
Football

ബാഴ്സയുടെ മോഹങ്ങൾക്ക് തിരിച്ചടി; നീക്കോ വില്യംസുമായി 10 വർഷത്തെ കരാർ ഒപ്പിട്ട് ബിൽബാവോ

Sports Desk
|
4 July 2025 6:33 PM IST

മാഡ്രിഡ് : പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് താരം നീക്കോ വില്യംസിനെ ടീമിലെത്തിക്കാനുള്ള ബാഴ്സലോണയുടെ മോഹങ്ങൾക്ക് തിരിച്ചടി. സൂപ്പർ താരം നികോ വില്യംസുമായി അത്ലറ്റികോ ബിൽബാവോ കരാർ പുതുക്കി . 2035 വരെയാണ് പുതിയ കരാർ. നീക്കോ ബാഴ്സയിലേക്ക് ചേക്കേറുമെന്ന വ്യാപക അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം.

'ഇത് ഞാൻ ഹൃദയത്തിൽ നിന്നുമെടുത്ത തീരുമാനമാണ്. എനിക്ക് എന്റെ പ്രിയപ്പെട്ടവരോടൊപ്പം നിൽക്കണം. ഇതാണെന്റെ വീട്' കരാർ പുതുക്കിയതിന് ശേഷം ബിൽബാവോ പുറത്തുവിട്ട വീഡിയോയിൽ താരം പ്രതികരിച്ചു . 2020 ൽ ബിൽബാവോയിലെത്തിയ നികോ സ്‌പെയ്ൻ ദേശീയ ടീമിന്റെ പ്രധാന താരമാണ്. നികോയുടെ സഹോദരൻ ഇനാക്കി വില്യംസും ബിൽബാവോ താരമാണ്.

Similar Posts