< Back
Football
No one to take up the tender; setback for ISL
Football

ടെണ്ടർ ഏറ്റെടുക്കാൻ ആളില്ല; ഐഎസ്എല്ലിന് തിരിച്ചടി

Sports Desk
|
8 Nov 2025 12:06 AM IST

പുതിയ സീസൺ അടുത്ത മാസം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പ് പ്രതിസന്ധിയിൽ. കൊമേർഷ്യൽ റൈറ്റ്‌സ് ടെൻഡറിൽ അപേക്ഷ നൽകാൻ ആരും മുന്നോട്ട് വന്നില്ല.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി. അടുത്തമാസം പുതിയ സീസൺ ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരുമെത്താത്തത് തിരിച്ചടിയായി.

സംഘാടനം-വിപണനം എന്നിയുമായി ബന്ധപ്പെട്ട മാസ്റ്റർ റൈറ്റ് കരാർ ഏറ്റെടുക്കുന്നവർ പ്രതിവർഷം 50 കോടി എഐഎഫ്എഫിന് നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് 37.5 കോടിയാക്കി കുറച്ചിട്ടും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. തുടക്കത്തിൽ നാല് ബിഡ്ഡർമാർ മുന്നോട്ടുവന്നിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

Related Tags :
Similar Posts