Football
psg, french league

മൊണോക്കൻ താരം ബെൻ യെദർ- പിഎസ്ജിയുടെ നെയ്മർ

Football

എംബാപ്പെയും മെസിയും ഇല്ല: പി.എസ്.ജി വീണ്ടും തോറ്റു

Web Desk
|
12 Feb 2023 11:19 AM IST

മറ്റൊരു സൂപ്പർതാരം നെയ്മർ ഇടം നേടിയിരുന്നുവെങ്കിലും സ്വാധീനം ഉണ്ടാക്കാനായില്ല.

പാരിസ്: ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് വീണ്ടും തോൽവി. സൂപ്പർ താരങ്ങളായ മെസിയും എംബാപ്പെയും ഇല്ലാത്ത മത്സരത്തിൽ മൊണോക്കോയാണ് പിഎസ്ജിയെ തോൽപിച്ചത്(3-1). മറ്റൊരു സൂപ്പർതാരം നെയ്മർ ഇടം നേടിയിരുന്നുവെങ്കിലും സ്വാധീനം ഉണ്ടാക്കാനായില്ല.

വാരൻ സൈര എമിറിയാണ് പി.എസ്ജിക്കായി ഗോൾ നേടിയത്. മൊണോക്കോയ്ക്കായി അലക്‌സാണ്ടർ ഗോളോവിൻ, വിസാം ബിൻ യെഡർ എന്നിവരാണ് ഗോളുകൾ നേടിയത്. യെഡർ ഇരട്ട ഗോളുകൾ നേടി. ഈ വർഷത്തിൽ പിഎസ്ജിയുടെ നാലാം തോൽവിയാണിത്. നേരത്തെ മാഴ്‌സയോട് തോറ്റ് പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായിരുന്നു. ആ മത്സരത്തിൽ മെസിയും നെയ്മറും ഉണ്ടായിരുന്നു.

മത്സരം ആരംഭിച്ച് 18 മിനിറ്റുകൾക്കുള്ളിൽ തന്നെ മൊണോക്ക എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. നാലാം മിനുറ്റിൽ തന്നെയായിരുന്നു ആദ്യ ഗോൾ. 39ാം മിനുറ്റിൽ പിഎസ്ജി തിരിച്ചടിച്ചെങ്കിലും പോരാട്ടം അവിടെ നിന്നു. പിഎസ്ജി, മാഴ്‌സെ, മൊണോക്ക എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർ. അതേസമയം മൊണോക്കോയും മാഴ്‌സയും തമ്മിലെ പോയിന്റ് വ്യത്യാസം കുറഞ്ഞു. മാഴ്‌സക്ക് 49ഉം മൊണോക്കോയ്ക്ക് 47 പോയിന്റുമാണ് ഉള്ളത്.

Related Tags :
Similar Posts