< Back
Football
ഈസ്റ്റ് ബംഗാളിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടു ഗോൾ വിജയം
Football

ഈസ്റ്റ് ബംഗാളിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടു ഗോൾ വിജയം

Sports Desk
|
18 Dec 2021 8:20 AM IST

മലയാളി താരം വിപി സുഹൈർ നോർത്ത് ഈസ്റ്റിനായി ഗോൾ നേടി

ഐഎസ്എല്ലിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടു ഗോൾ വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് നോർത്ത് ഈസ്റ്റിന്റെ ജയം. മലയാളി താരം വിപി സുഹൈർ നോർത്ത് ഈസ്റ്റിനായി ഗോൾ നേടി. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്ക് ഗോൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ മലയാളി താരം വിപി സുഹൈറിന്റെ ഗോളിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തുകയായിരുന്നു. എട്ട് മിനുട്ട് അപ്പുറം നോർത്ത് ഈസ്റ്റ് ലീഡുയർത്തി. പ്രതിരോധതാരം പാട്രിക്ക് ഫോട്ട്മാനാന്റെ മനോഹരമായ ഹെഡർ ഈസ്റ്റ് ബംഗാളിന്റെ വലകുലുക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് താരങ്ങളുടെ ഉന്നം മികച്ചതായിരുന്നുവെങ്കിൽ അര ഡസനോളം ഗോളിനെങ്കിലും ഈസ്റ്റ് ബംഗാൾ തോൽക്കുമായിരുന്നു.

മൂന്ന് തവണ മാത്രം പോസ്റ്റിലേക്ക് പന്തടിച്ച ഈസ്റ്റ് ബംഗാളിന് ഒരു ഗോൾ പോലും നേടാനായില്ല. അധികസമയത്ത് മുന്നേറ്റതാരം പെറോസേവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഈ മത്സരവും പരാജയപ്പെട്ടതോടെ ആദ്യ ജയത്തിനായി ഈസ്റ്റ് ബംഗാളിന് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.

North East United won by two goals against East Bengal

Similar Posts