Football

Football
കലിംഗയിൽ കേരള ബ്ലാസ്റ്റേഴ്‍സിന് സമനില
|3 Oct 2024 9:43 PM IST
രണ്ട് ഗോളിന് മുന്നിൽ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 ന്റെ സമനില ഏറ്റുവാങ്ങിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഒഡീഷ എഫ്.സി. രണ്ട് ഗോളിന് മുന്നിൽ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 ന്റെ സമനില ഏറ്റുവാങ്ങിയത്. 18ആം മിനുട്ടിൽ ജിമനസിന്റെ അസിസ്റ്റിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്. മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും എത്തി. ഇത്തവണ നോഹയുടെ അസിസ്റ്റിൽ ജിമനസ് പന്ത് ഒഡീഷയുടെ പോസ്റ്റിൽ എത്തിച്ചു. 29ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് താരം അലക്‌സാണ്ടര്‍ കൊയെഫിന്റെ സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 336-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോയിലൂടെ ഒഡീഷ സമനില നേടി. രണ്ടാം പകുതിയിൽ ഇരുടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ വലചലിപ്പിക്കാനാവാതെ വന്നതോടെ സമനില സമ്മതിക്കുകയായിരുന്നു.