< Back
Football

Football
18 മാസങ്ങള്‍ക്ക് ശേഷം ഗോളടിച്ച് മെസ്യൂട്ട് ഓസില്‍
|16 Aug 2021 12:00 PM IST
കഴിഞ്ഞ ജനുവരിയിലാണ് ആഴ്‍സനലില്‍ നിന്ന് ഓസിൽ തുര്‍ക്കി ക്ലബായ ഫെനബാഷേയിൽ എത്തുന്നത്
18 മാസത്തെ ഇടവേളക്ക് ശേഷം ഗോളടിച്ച് മെസ്യൂട്ട് ഓസില്‍. തുര്‍ക്കി ലീഗിൽ ഫെനബാഷേക്ക് വേണ്ടിയാണ് മുന്‍ ആഴ്‍സനല്‍ താരമായ ഓസിൽ ഗോൾ നേടിയത്. 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഓസിൽ ഗോൾ നേടുന്നത്. ആഴ്‌സണലിന് വേണ്ടി കളിക്കുമ്പോൾ 2000 ഫെബ്രുവരിയിലാണ് മെസ്യൂട്ട് ഓസില്‍ അവസാനമായി ഗോളടിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് ഓസിൽ തുര്‍ക്കി ക്ലബായ ഫെനബാഷേയിൽ എത്തുന്നത്. എന്നാൽ ടീമിൽ എത്തി 11 മത്സരങ്ങൾ കളിച്ചെങ്കിലും ഇതുവരെ ഒരു അസിസ്റ്റ് മാത്രമായിരുന്നു ഓസിലിന്റെ സമ്പാദ്യം. പരിശീലകനായ അർടെറ്റയുടെ ടീമിൽ ഇടം ലഭിക്കാതിരുന്നതോടെയാണ് ഓസിൽ കഴിഞ്ഞ ജനുവരിയിൽ ആഴ്‌സണൽ വിട്ടത്.