< Back
Football

Football
ട്യൂമറിനെ പൊരുതിത്തോൽപ്പിച്ച് പെലെ
|7 Sept 2021 10:32 AM IST
കഴിഞ്ഞയാഴ്ച്ച വൻകുടലിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴ്ച്ച വൻ കുടലിൽ മുഴകണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നു. സാവോപോളോയിലെ ആൾബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ച് നടന്ന ശസ്ത്രക്രിയയിൽ ട്യൂമർ വിജയകരമായി നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
'നിങ്ങളോടൊപ്പം ഒരുപാട് വിജയങ്ങൾ ഞാൻ ആഘോഷിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോൾ ഞാനിതാ പുതിയൊരു പരീക്ഷണ സന്ധിയിലാണ്. മുഖത്തൊരു പുഞ്ചിരിയോടെയാണ് ഞാനിതിനെ നേരിടുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും സ്നേഹവുമായി എൻ്റെ ചുറ്റുമുണ്ട് എന്നത് വലിയ ശുഭാപ്തിവിശ്വാസം നൽകുന്നു'. പെലെ ട്വിറ്ററിൽ കുറിച്ചു.
എണ്‍പതുകാരനായ പെലെ ബ്രസീലിൻ്റെ എക്കാലത്തേയും വലിയ ഫുട്ബോള്‍ ഇതിഹാസമാണ്. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോകഫുട്ബോളിൽ ആ നേട്ടം കരസ്ഥമാക്കിയ ഏകകളിക്കാരനാണ്