< Back
Football
പെലെ ആശുപത്രി വിടുന്നു
Football

പെലെ ആശുപത്രി വിടുന്നു

Sports Desk
|
15 Sept 2021 4:46 PM IST

വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിൽസയിലായിരുന്ന ബ്രസീല്‍ ഫുഡ്ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിടുന്നു. ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്ത വിവരം നേരത്തെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു താരം.

കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം പിതാവ് സുഖം പ്രാപിക്കുന്ന വിവരം പെലെയുടെ മകള്‍ കെലി നാസിമെന്‍റോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

'എല്ലാവര്‍ക്കും നന്ദി. അദ്ദേഹം ഇപ്പോള്‍ കരുത്തോടെയിരിക്കുന്നു. വേദനകളില്‍ നിന്നൊക്കെ അദ്ദേഹം മുക്തനാണ്. ഉടന്‍ ആശുപത്രി വിടാനാവുമെന്ന് കരുതുന്നു' അവര്‍ പറഞ്ഞു.

Similar Posts