< Back
Football
pep-ancelotti
Football

റയലിനെതിരെ പെപ്പിന്റെ റെ​ക്കോർഡുകൾ എങ്ങനെ? കണക്കുകൾ ഇതാ...

Sports Desk
|
11 Feb 2025 12:05 AM IST

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഗ്ലാമർ ക്ലബുകളായ റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 1.30ന് സിറ്റി ഹോം ഗ്രൗണ്ടായ എത്തിഹാദിലാണ് സിറ്റി-റയൽ ആദ്യപാദ പോരാട്ടം അരങ്ങേറുക. ഫെബ്രുവരി 20നാണ് രണ്ടാം പാദം. മുൻ വർഷങ്ങളി​ൽ ഫൈനലിലും നോക്കൗട്ടിലും ഏറ്റുമുട്ടിയ ഈ ഇരുടീമുകളും ഇക്കുറി ​േപ്ല ഓഫ് കടമ്പ കടക്കാനാണ് പോരാടിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി കോച്ചായ പെപ് ഗ്വാർഡിയോള പരിശീലകനെന്ന നിലയിൽ റയലിനെതിരെ 25 മത്സരങ്ങളിലാണ് കളിച്ചത്. ഇതിൽ 13 എണ്ണം വിജയിച്ചപ്പോൾ ആറെണ്ണം വീതം തോൽക്കുകയും സമനിലയിലാകുകയും ചെയ്തു.

ഇതിൽ 15 മത്സരങ്ങൾ ബാഴ്സലോണ പരിശീലകനായിരിക്കവേയാണ്. ഇതിൽ ഒൻപതെണ്ണം വിജയിച്ചപ്പോൾ പരാജയപ്പെട്ടത് രണ്ടെണ്ണത്തിൽ മാത്രം. അതേ സമയം ബയേൺ മ്യൂണിക് പരിശീലകനായി റയലിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.

സിറ്റി പരിശീലകനായുള്ള എട്ട് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചു. ര​ണ്ടെണ്ണം സമനിലയിലും രണ്ടെണ്ണം പരാജയത്തിലും കലാശിച്ചു. ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചെണ്ണത്തിൽ വിജയിക്കുകയും നാലെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. ​പോയവർഷം ക്വാർട്ടർ ഫൈനലിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ആദ്യ പാദം 3-3ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം പാദം നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് സമനിലയിൽ അവസാനിച്ചെങ്കിലും ഷൂട്ടൗട്ടിൽ റയൽ വിജയം നേടിയിരുന്നു.

Similar Posts