< Back
Football
Liverpool make perfect start in Premier League; impressive win over Bournemouth
Football

പ്രീമിയർ ലീഗിൽ ലിവർപൂളിന് പെർഫെക്ട് സ്റ്റാർട്ട്; ബോൺമൗത്തിനെതിരെ തകർപ്പൻ ജയം

Sports Desk
|
16 Aug 2025 9:44 AM IST

കാറപകടത്തിൽ മരണമടഞ്ഞ ജോട്ടയ്ക്ക് ആദരമർപ്പിച്ചാണ് ആൻഫീൽഡിൽ മത്സരം തുടങ്ങിയത്.

ലണ്ടൻ: പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബോൺമൗത്തിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. വാഹനാപടകത്തിൽ മരണമടഞ്ഞ ലിവർപൂൾ താരമായിരുന്ന ഡിയോഗൊ ജോട്ടക്കും സഹോദരൻ ആന്ദ്രെ സിൽവക്കും ആദരമർപ്പിച്ചുകൊണ്ടാണ് മത്സരം ആരംഭിച്ചത്.

പുതിയ സൈനിങായ ഹ്യൂഗോ എകിറ്റിക(37), കോഡി ഗാക്‌പോ(49), പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസ(88), മുഹമ്മദ് സലാഹ്(90+4) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. ബോൺമൗത്തിനായി ആന്റോണി സെമന്യോ(64,76) ഇരട്ടഗോൾ നേടി.

Similar Posts