< Back
Football
പ്രീമിയര്‍ ലീഗ്; സിറ്റി-ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍
Football

പ്രീമിയര്‍ ലീഗ്; സിറ്റി-ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍

ijas
|
11 April 2022 7:37 AM IST

മത്സരം സമനിലയായതോടെ കിരീടമാർക്കെന്ന കാര്യത്തിൽ അവസാന മത്സരം വരെ സസ്പെൻസ് തുടർന്നേക്കും

ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ലീഗിൽ ഒരു പോയിന്‍റ് വ്യത്യാസത്തിൽ സിറ്റിയാണ് മുന്നിൽ. കിരീടപ്പോര് പോലെ തന്നെ ശക്തമായിരുന്നു ലീഗിലെ ക്ലാസിക്ക് പോരാട്ടവും. എത്തിഹാദിൽ തങ്ങളുടെ ആക്രമണ ശൈലിയിൽ തന്നെയാണ് സിറ്റി കളിച്ചത്. കിട്ടിയ അവസരങ്ങളെ ലിവർപൂളും മുതലാക്കി. അഞ്ചാം മിനിറ്റിൽ കെവിൻ ഡിബ്രുയിനിലൂടെ സിറ്റി ലീഡെടുത്തു. എട്ട് മിനിട്ടപ്പുറം ലിവർപൂൾ തിരിച്ചടിച്ചു.ഡിയോഗോ ജോട്ട സിറ്റിയുടെ വലകുലുക്കി. ആക്രമണത്തിന് മൂർച്ചകുട്ടിയ സിറ്റി മുപ്പത്തിയാറാം മിനുട്ടിൽ ലക്ഷ്യം കണ്ടു. ആദ്യ ഇലവണിൽ സ്ഥാനമുണ്ടാകില്ലെന്ന് കരുതിയ ഗെബ്രിയേൽ ജെസൂസ് സിറ്റിയുടെ ലീഡ്‌ തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സാദിയോ മാനെയിലൂടെ ലിവർപൂൾ ഗോൾ മടക്കി. മത്സരം സമനിലയായതോടെ കിരീടമാർക്കെന്ന കാര്യത്തിൽ അവസാന മത്സരം വരെ സസ്പെൻസ് തുടർന്നേക്കും. 31 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 74 ഉം ലിവർപൂളിന് 73 ഉം പോയിന്‍റ് ആണുള്ളത്.

Premier League: Man City and Liverpool share spoils with 2-2 draw

Similar Posts