< Back
Football
മെസിക്ക് പിഴച്ചു,രക്ഷകനായി എംബാപ്പെ;റയലിനെതിരെ വിജയം
Football

മെസിക്ക് പിഴച്ചു,രക്ഷകനായി എംബാപ്പെ;റയലിനെതിരെ വിജയം

Web Desk
|
16 Feb 2022 7:29 AM IST

യണൽ മെസി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ 94ാം മിനുട്ടിൽ എംബാപ്പേ നേടിയ ഗോളാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്

ലയണൽ മെസിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എംബാപ്പെ. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി.എസ്.ജിക്ക് ഇഞ്ച്വറി ടൈമിൽ വിജയം. ലയണൽ മെസി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ 94ാം മിനുട്ടിൽ എംബാപ്പേ നേടിയ ഗോളാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്.

പി.എസ്.ജിയുടെ പൂർണ്ണ ആധിപത്യത്തിലായിരുന്നു ആദ്യ പകുതി അവസാനിച്ചത്. ഗോൾ ലക്ഷ്യമാക്കിയുള്ള പി.എസ്.ജി ആക്രമണങ്ങൾക്ക് 62 ആം മിനുട്ടിൽ നിർണ്ണായക ഫലം കണ്ടു. എംബാപ്പേയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പക്ഷേ ലക്ഷ്യത്തിലെത്തിക്കുന്നതിൽ സാക്ഷാൽ മെസിക്ക് പിഴച്ചു.

73 ആം മിനുട്ടിൽ പരിക്ക് മാറി തിരിച്ചെത്തിയ നെയ്മർ കൂടി കളത്തിലിറങ്ങിയതോടെ പി.എസ്.ജി നീക്കങ്ങൾക്ക് വേഗത കൂടി. ഗോൾ രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ മത്സരത്തിന് പക്ഷേ എംബാപ്പേയുടെ വക സൂപ്പർ ക്ലൈമാക്‌സ്. 94 ആം മിനുട്ടിൽ ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിലൂടെ എംബാപ്പേ ലക്ഷ്യം കണ്ടു.പ്രീ ക്വർട്ടറിന്റെ രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. റയലിന്റെ മൈതാനത്തു മാർച്ച് 10 നാണ് മത്സരം.

Related Tags :
Similar Posts