< Back
Football
ബാഴ്‌സയെ വീഴ്ത്തി പിഎസ്ജി ; സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി
Football

ബാഴ്‌സയെ വീഴ്ത്തി പിഎസ്ജി ; സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി

Sports Desk
|
2 Oct 2025 9:30 AM IST

ബാഴ്സലോണ : മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗോൺസാലോ റാമോസ് നേടിയ ഗോളിൽ ബാഴ്‌സയെ വീഴ്ത്തി പിഎസ്ജി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. ഫെറാൻ ടോറസ് ബാഴ്സക്കായി ഗോൾ നേടിയപ്പോൾ മയുലുവിന്റെ വകയായിരുന്നു പിഎസ്ജിയുടെ മറ്റൊരു ഗോൾ.

മറ്റൊരു മത്സരത്തിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് മൊണാകൊ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് എറിക് ഡയറാണ് മൊണാക്കോക്ക് സമനില നൽകിയത്. മറ്റു മത്സരങ്ങളിൽ ഡോർട്ട്മുണ്ട് അത്‌ലറ്റിക് ക്ലബ്ബിനെ (4-1) ന് വീഴ്ത്തിയപ്പോൾ ആർസനൽ ഒളിമ്പിയാക്കോസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു.

Similar Posts