< Back
Football

Football
നെയ്മറിന് ഇരട്ട ഗോൾ; പുതിയ സീസണ് കിരീടനേട്ടത്തോടെ തുടക്കം കുറിച്ച് പിഎസ്ജി
|1 Aug 2022 7:28 AM IST
എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. നെയ്മർ രണ്ടു ഗോൾ സ്‌കോർ ചെയ്തപ്പോൾ മെസ്സിയും റാമോസും ഓരോ ഗോളുകൾ വീതം നേടി.
പുതിയ സീസണ് കിരീടനേട്ടത്തോടെ തുടക്കം കുറിച്ച് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പിഎസ്ജി. ട്രോഫി ദെസ് ചാമ്പ്യൻസ് മത്സരത്തിൽ ഫ്രഞ്ച് കപ്പ് ജേതാക്കളായ നാന്റെസിനെ തോൽപിച്ചാണ് പിഎസ്ജി കിരീടം ചൂടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. നെയ്മർ രണ്ടു ഗോൾ സ്‌കോർ ചെയ്തപ്പോൾ മെസ്സിയും റാമോസും ഓരോ ഗോളുകൾ വീതം നേടി.
മെസ്സിയുടെ ഗോളിലൂടെയാണ് പിഎസ്ജി മുന്നിലെത്തിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഇടതു കോർണറിൽനിന്നുള്ള മനോഹരമായ ഫ്രീകിക്ക് നെയ്മർ ഗോളാക്കി മാറ്റിയതോടെ സ്‌കോർ 2-0 ആയി.
വെറ്ററൻ ഡിഫൻഡർ 57-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ പിഎസ്ജി ലീഡുയർത്തി. 82-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കൂടി നെയ്മർ ഗോളാക്കി മാറ്റിയതോടെ സ്‌കോർ ബോർഡ് പൂർത്തിയായി.