< Back
Football

Football
സമനില; റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി
|10 May 2021 6:45 AM IST
35 കളികളില്‍ 75 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് റയൽ. 35 കളികളില്‍ 77പോയിന്റുമായി അത്‍ലറ്റികോ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം കളഞ്ഞ് കുളിച്ച് റയൽ മാഡ്രിഡ്. അവസാനമിനിറ്റിൽ ലഭിച്ച സെൽഫോ ഗോളിൽ റയൽ സെവിയ്യയോട് സമനില വഴങ്ങി. സെവിയ്യക്കായി ഫെർണാണ്ടോ, ഇവാൻ റാക്കിറ്റിച്ച് എന്നിവർ ഗോൾ നേടി. റയലിനായി മാർക്കോ അസെൻസിയോയാണ് ഒരു ഗോൾ നേടിയത്. തോൽവി മുന്നിൽ കാണവം സെവിയ്യ താരം ഡീഗോ കാർലോസിന്റെ സെൽഫ് ഗോളിൽ റയൽ സമനില നേടി.
ഇതോടെ 35 കളികളില്‍ 75 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് റയൽ. 35 കളികളില്‍ 77പോയിന്റുമായി അത്‍ലറ്റികോ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അത്‍ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞതു കൊണ്ട് വിജയിച്ചിരുന്നെങ്കില്‍ റയലിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു.