< Back
Football
Real on their way to victory after crushing Girona; United lose again
Football

ജിറോണയെ തകർത്ത് വിജയവഴിയിൽ റയൽ; യുണൈറ്റഡിന് വീണ്ടും തോൽവി

Sports Desk
|
8 Dec 2024 9:48 AM IST

കിലിയൻ എംബാപെ, ജൂഡ് ബെല്ലിങ്ഹാം, ആർദ ഗുലർ എന്നിവർ റയലിനായി വലകുലുക്കി

മാഡ്രിഡ്: ലാലീഗയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജിറോണ എഫ്.സിയെ കീഴടക്കി റയൽ മാഡ്രിഡ്. കഴിഞ്ഞ മാച്ചിൽ അത്‌ലറ്റിക് ക്ലബിനോട് കീഴടങ്ങിയ മുൻ ചാമ്പ്യൻമാരുടെ തിരിച്ചുവരവായി ഈ മത്സരം. ജൂഡ് ബെല്ലിങ്ങ്ഹാം(36), ആർദ ഗുലർ(55), കിലിയൻ എംബാപ്പെ(62) എന്നിവരാണ് ഗോൾ സ്‌കോറർമാർ. എംബാപെയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് കൂടിയായി മത്സരം. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി ചുരുക്കി. 38 പോയന്റുമായി ബാഴ്‌സയാണ് ഒന്നാമത്. എന്നാൽ ഒരു മത്സരം കുറവ് കളിച്ച റയലിന് 36 പോയന്റായി.

പ്രീമിയർലീഗിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. 3-2നാണ് റൂബൻ അമോറിമിന്റെ സംഘം കീഴടങ്ങിയത്. നിക്കോള മിലെൻകോവിച്(2), മോർഗൻ ഗിബ്‌സ്‌വൈറ്റ്(47), ക്രീസ് വുഡ്(54) എന്നിവരാണ് നോട്ടിങ്ഹാമിനായി വലകുലുക്കിയത്. റോസ്മസ് ഹോയ്‌ലൻഡ്(18), ബ്രൂണോ ഫെർണാണ്ടസ്(61) ആതിഥേയർക്കായി ഗോൾനേടി. കഴിഞ്ഞ മാച്ചിൽ ആഴ്‌സനലിനോടും യുണൈറ്റഡ് കീഴടങ്ങിയിരുന്നു. 2023 ഫെബ്രുവരിക്ക് ശേഷം ഹോം മത്സരങ്ങളിൽ റൂമൻ അമോറിമിന്റെ ആദ്യ തോൽവിയാണ്. 1992ന് ശേഷം ആദ്യമായാണ് നോട്ടിങ്ഹാം തുടരെ രണ്ട് ലീഗ് മത്സരങ്ങളിൽ യുണൈറ്റഡിനെ തകർക്കുന്നത്. കഴിഞ്ഞ സീസണിലെ എവേ മാച്ചിലും ടീം വിജയം നേടിയിരുന്നു.

Similar Posts