< Back
Football
ഇത് നെയ്മറിന്‍റെ സ്ഥലമാണ്; ഫോട്ടോഷൂട്ടിനിടെ  ഫ്രെഡിനെ മാറ്റിയിരുത്തി റിച്ചാർലിസൺ, വീഡിയോ വൈറല്‍
Football

'ഇത് നെയ്മറിന്‍റെ സ്ഥലമാണ്'; ഫോട്ടോഷൂട്ടിനിടെ ഫ്രെഡിനെ മാറ്റിയിരുത്തി റിച്ചാർലിസൺ, വീഡിയോ വൈറല്‍

Web Desk
|
20 Nov 2022 4:26 PM IST

ലോകകപ്പില്‍ ഈ മാസം 25 ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം

ദോഹ: ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആരാധകരുടെ മുഴുവൻ കാത്തിരിപ്പുകൾക്കും വിരാമം കുറിച്ച് ഇന്ന് ഖത്തറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറുമാണ് ഏറ്റുമുട്ടുക...

ലോകകപ്പിലെ ഹോട്ട്‌ഫേവറേറ്റുകളിൽ ഒരു ടീമായ ബ്രസീൽ ഇന്നലെയാണ് ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തറിലേക്ക് പുറപ്പെടും മുമ്പ് ടീമിന്‍റെ ഫോട്ടോ സെഷനിടെ നടന്ന രസകരമായൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഫോട്ടോ സെഷനായി ടീമംഗങ്ങൾ ഒരുങ്ങുന്നതിനിടെ മിഡ് ഫീൽഡർ ഫ്രെഡ് ടീമിന്‍റെ ഒത്ത നടുക്ക് വന്നിരുന്നു. ഇത് കണ്ടതും കാനറിപ്പടയുടെ മുന്നേറ്റ നിര താരം റിച്ചാർലിസൺ ഫ്രെഡിനെ എഴുന്നേൽപ്പിച്ച് ഇടതു വശത്ത് കൊണ്ടിരുത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. തമാശ രൂപത്തിൽ ഇത് നെയ്മറിന്റെ സ്ഥലമാണെന്ന് റിച്ചാർലിസൺ പറയുന്നതും കേള്‍ക്കാം.

ലോകകപ്പില്‍ ഈ മാസം 25 ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. 32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പാണ് ഖത്തറിലേത്. ഉദ്ഘാടന പരിപാടികൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും.

Similar Posts