< Back
Football
ചെൽസിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ലുക്കാകു
Football

ചെൽസിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ലുക്കാകു

Web Desk
|
5 Jan 2022 2:32 PM IST

'ഞാൻ ചെൽസിയിൽ കളിക്കുന്നതിൽ സന്തുഷ്ടനല്ല' എന്നായിരുന്നു ലുക്കാകുവിന്റെ വിവാദ പരാമർശം

വിവാദ അഭിമുഖത്തിന് പിന്നാലെ ചെൽസിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ചെൽസി സ്ട്രൈക്കർ റൊമേലു ലുക്കാകു. കഴിഞ്ഞ ദിവസം സ്‌കൈ ഇറ്റലിക്ക് താരം നൽകിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ലിവർപൂളിനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിനുള്ള ചെൽസി ടീമിൽ നിന്ന് ലുകാകുവിനെ പുറത്തിരുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ചെൽസി ക്ലബ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട അഭിമുഖത്തിൽ ലുക്കാകു ക്ലബിനോടും ആരാധകരോടും മാപ്പ് പറഞ്ഞത്. 'ഞാൻ ചെൽസിയിൽ കളിക്കുന്നതിൽ സന്തുഷ്ടനല്ല' എന്നായിരുന്നു ലുക്കാകുവിന്റെ വിവാദ പരാമർശം.

താൻ പറഞ്ഞ കാര്യത്തിൽ വ്യക്തത കുറഞ്ഞതുകൊണ്ടാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്ന് ലുക്കാകു പറഞ്ഞു. തന്റെ കൗമാരപ്രായം മുതൽ തനിക്ക് ചെൽസിയുമായി നല്ല ബന്ധമാണെന്നും ആരാധകർ നിരാശപ്പെടാനുള്ള കാരണം തനിക്ക് അറിയാമെന്നും ലുക്കാകു പറഞ്ഞു.

കളത്തിൽ ഇറങ്ങി ചെൽസിക്ക് വേണ്ടി കൂടുതൽ ഗോളുകൾ നേടി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാൻ താൻ ശ്രമിക്കുമെന്നും ലുക്കാകു പറഞ്ഞു. ഇന്ന് ടോട്ടൻഹാമിനെതിരെ നടക്കുന്ന കാരബാവോ കപ്പ് മത്സരത്തിൽ ചെൽസിക്ക് വേണ്ടി ലുക്കാകു കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

Similar Posts