< Back
Football
റോണോ പോയി, തോല്‍വി തുടര്‍ക്കഥയാക്കി യുവന്റെസ്
Football

'റോണോ പോയി', തോല്‍വി തുടര്‍ക്കഥയാക്കി യുവന്റെസ്

Web Desk
|
12 Sept 2021 2:03 PM IST

ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നാപോളിയാണ് യുവന്റെസിനെ പരാജയപ്പെടുത്തിയത്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെ തോല്‍വി തുടര്‍ക്കഥയാക്കി യുവന്റെസ്. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നാപോളിയാണ് യുവന്റെസിനെ പരാജയപ്പെടുത്തിയത്.

പത്താം മിനുറ്റില്‍ അല്‍വാരോ മൊറാട്ടോയിലൂടെ മുന്നിലെത്തിയ യുവന്റെസ് പിന്നീട് രണ്ടു ഗോളുകള്‍ വഴങ്ങുകയായിരുന്നു. നാപോളിയ്ക്കായി മാറ്റിയോ പൊലിത്താനോ 57ാം മിനുറ്റിലും കലീദൗ കൗലിബലി 85 മിനുറ്റിലും ഗോളുകള്‍ നേടി. വിജയത്തോടെ ഒമ്പത് പോയിന്റുമായി നാപോളിയാണ് സീരി എയില്‍ ഒന്നാമത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും നേടാന്‍ സാധിക്കാത്ത യുവന്റെസ് പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്താണ്.

അതേസമയം, 12 വര്‍ഷത്തിനു ശേഷമുള്ള മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്കുള്ള തിരുച്ചുവരവ് ക്രിസ്റ്റ്യാനോ ഗംഭീരമാക്കി. റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡ് 4-1 നാണ് ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

Similar Posts