< Back
Football
പിറന്ന മണ്ണിനായി ഒരു കിരീടം, അതാണെന്‍റെ സ്വപ്നം: സാദിയോ മാനേ
Football

പിറന്ന മണ്ണിനായി ഒരു കിരീടം, അതാണെന്‍റെ സ്വപ്നം: സാദിയോ മാനേ

Sports Desk
|
10 Jan 2022 6:57 PM IST

ആഫ്രിക്കൻ നാഷൻസ് കപ്പിന് ഇന്ന് തുടക്കം.

പിറന്ന മണ്ണിനായി ഒരു കിരീടം നേടുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ലിവർപൂളിന്റെ സെനഗൽ സൂപ്പർതാരം സാദിയോ മാനേ. ആഫ്രിക്കൻ നാഷൻസ് കപ്പിനായി തന്റെ ക്ലബ്ബ് കരിയറിൽ നേടിയ ഏത് നേട്ടവും വച്ച് മാറാൻ തയ്യാറാണെന്ന് താരം പറഞ്ഞു. ആഫ്രിക്കൻസ് നാഷൻസ് കപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ മാനേയുടെ സെനഗൽ സിംബാവെയെ നേരിടും.

ടൂര്‍ണമെന്‍റില്‍ നിലവിലെ റണ്ണറപ്പുകളാണ് സെനഗൽ. 2019 ല്‍ നാഷൻസ് കപ്പിന്റെ കലാശപ്പോരിൽ അൾജീരിയയോടാണ് സെനഗൽ പരാജയമേറ്റു വാങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അൾജീരിയ സെനഗലിനെ തകര്‍ത്തത്. നാളിതുവരെ ആഫ്രിക്കൻ നാഷൻസ് കപ്പില്‍‌ സെനഗലിന് മുത്തമിടാനായിട്ടില്ല.

പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കനത്തിരിക്കെയാണ് ആഫ്രിക്കൻസ് നാഷൻസ് കപ്പിനായി മാനേ കഴിഞ്ഞയാഴ്ച്ച ടീമിനൊപ്പം ചേർന്നത്. ജന്മനാട്ടിൽ വൻവരവേൽപ്പാണ് മാനേക്ക് ലഭിച്ചത്. മാനേക്ക് പുറമേ ചെൽസി ഗോൾകീപ്പർ മെൻഡിയാണ് സെനഗൽ നിരയിലിലുള്ള മറ്റൊരു പ്രമുഖൻ. സിംബാവെക്ക് പുറമെ ഗിനിയും മലാവിയയുമാണ് ഗ്രൂപ്പില്‍ സെനഗലിന്‍റെ മറ്റ് എതിരാളികള്‍. താരതമ്യേന ദുര്‍ബലരായ എതിരാളികളായതിനാല്‍ ഗ്രൂപ്പ് ഘട്ടം സെനഗലിന് വലിയ കടമ്പയാവില്ല.

Similar Posts