< Back
Football
സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്
Football

സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്

Web Desk
|
16 April 2022 11:43 AM IST

ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗാൾ തോൽപ്പിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്.




ആദ്യ പകുതിയിൽ ബംഗാളിന്റെ മികച്ച മുന്നേറ്റങ്ങളാണ് കോട്ടപ്പടി സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ സാധിച്ചില്ല. 19, 24 മിനിറ്റുകളിൽ ബംഗാളിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 44ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച അവസരം പഞ്ചാബിന്റെ തരുൺ സ്ലാത്തിയയും നഷ്ടപ്പെടുത്തി. 60ാം മിനിറ്റിൽ ജയ് ബാസിന്റെ അസിസ്റ്റിലാണ് ശുഭം ഭൗമിക് വിജയഗോൾ നേടിയത്.



ഇന്ന് വൈകീട്ടാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. ആതിഥേയരായ കേരളത്തിന്റെ ആദ്യമത്സരവും ഇന്നാണ്. രാജസ്ഥാൻ ആണ് കേരളത്തിന്റെ എതിരാളികൾ. രാത്രി എട്ട് മണിക്ക് മയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ചാണ് രാജസ്ഥാൻ മലപ്പുറത്തെത്തിയത്. അതുകൊണ്ട് തന്നെ അതേപ്രകടനം ആവർത്തിച്ചാൽ കേരളത്തിന് മത്സരം കടുത്തതാവുമെന്ന് ഉറപ്പാണ്.




Similar Posts