< Back
Football
മാഞ്ചസ്റ്റർ യുനൈറ്റഡിന് സീസണിലെ രണ്ടാം ജയം
Football

മാഞ്ചസ്റ്റർ യുനൈറ്റഡിന് സീസണിലെ രണ്ടാം ജയം

Web Desk
|
27 Aug 2022 7:47 PM IST

80-ാം മിനുട്ടിൽ എലാങ്കയ്ക്കു പകരക്കാരനായെത്തി കാസമിറോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു

സതാംപ്ടൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് സീസണിലെ രണ്ടാം ജയം. സതാംപ്ടണെ അവരുടെ ഗ്രൗണ്ടിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എറിക് ടെൻ ഹാഗ് പരിശീലിപ്പിക്കുന്ന സംഘം വീഴ്ത്തിയത്. 55-ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് മത്സരത്തിലെ ഏക ഗോൾ നേടി. റയൽ മാഡ്രിഡിൽ നിന്നെത്തിയ മിഡ്ഫീൽഡർ കാസമിറോ പകരക്കാരനായി ടീമിൽ അരങ്ങേറി.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ക്യാപ്ടൻ ഹാരി മഗ്വയറെയും പുറത്തിരുത്തിയാണ് കോച്ച് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ ടീമിനെ എവേ മത്സരത്തിനിറക്കിയത്. സ്വന്തം തട്ടകത്തിൽ പൊരുതിക്കളിച്ച സതാംപ്ടൺ പലതവണ ഭീഷണിയുയർത്തിയെങ്കിലും മാഞ്ചസ്റ്റർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 55-ാം മിനുട്ടിൽ ഡീഗോ ഡാലോട്ട് നൽകിയ ക്രോസിൽനിന്നുള്ള കരുത്തുറ്റ ഷോട്ടിലൂടെയാണ് ബ്രൂണോ ഫെർണാണ്ടസ് ഗോളടിച്ചത്.

65-ാം മിനുട്ടിൽ മാർക്കസ് റാഷ്ഫോഡിനു പകരം ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയെങ്കിലും കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. 80-ാം മിനുട്ടിൽ എലാങ്കയ്ക്കു പകരക്കാരനായാണ് കാസമിറോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അരങ്ങേറ്റം കുറിച്ചത്.

Summary: English premier league: Southampton-Manchester United match report

Similar Posts