< Back
Football
അവസാനം കേന്ദ്രം ഇടപെട്ടു; ഐ എസ് എൽ പ്രതിസന്ധി മറികടക്കാൻ യോഗം ചേരാൻ തീരുമാനം
Football

അവസാനം കേന്ദ്രം ഇടപെട്ടു; ഐ എസ് എൽ പ്രതിസന്ധി മറികടക്കാൻ യോഗം ചേരാൻ തീരുമാനം

Sports Desk
|
1 Dec 2025 6:31 PM IST

ഡൽഹി: ഐഎസ്എൽ പ്രതിസന്ധി മറികടക്കാൻ യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഡിസംബർ മൂന്നിന് നടക്കാനിരിക്കുന്ന യോഗത്തിൽ അഖിലേന്ദ്ര ഫുട്ബോൾ ഫെഡറേഷൻ, എഫ്എസ്ഡിഎൽ, ഇന്ത്യൻ ക്ലബ്ബുകൾ, ബ്രോഡ്‌കാസ്റ്റേഴ്‌സ്, ഓടിടി പ്ലാറ്റുഫോമുകളുടെ പ്രതിനിധകൾ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വെച്ചാണ് യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്.

റിപ്പോർട്ടുകളനുസരിച്ച് ആറ് വ്യത്യസ്തത യോഗങ്ങളാണ് ആ ദിവസം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യ യോഗതയിൽ ഐഎസ്എൽ ക്ലബ്ബുകൾ, പിന്നാലെ ഐ ലീഗ് ക്ലബ്ബുകൾ, എഫ്എസ്ഡിഎൽ, ബ്രോഡ്‌കാസ്റ്റേഴ്‌സ്, ഓടിടി പ്ലാറ്റഫോമിന്റെ പ്രതിനിധികൾ അവസാന മീറ്റിങ്ങിൽ എല്ലാവരും ഒരുമിച്ച് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ ടെണ്ടർ ചിട്ടപ്പെടുത്തിയ ട്രാൻസാക്ഷൻ അഡ്വൈസർ കെപിഎംജിയോട് എല്ലാ യോഗത്തിലും സന്നിഹിതരാകാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 2025-26 ഇന്ത്യൻ ഫുട്ബാൾ സീസണിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബാഗാനടക്കം പല ക്ലബ്ബുകളും നിലവിൽ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. എഫ്എസ്ഡിഎലും എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് ഈ മാസം അവസാനിക്കും. പുതിയ ടെണ്ടർ ഏറ്റെടുക്കൽ ആളുകൾ മുന്നോട്ട് വന്നിട്ടുമില്ല. അതെ തുടർന്ന് ഐ‌എസ്‌എൽ ക്ലബ്ബുകളുടെ പ്രതിനിധികളുടെ പിന്തുണയോടെ ഫെഡറേഷൻ സുപ്രീം കോടതിയെയും കായിക മന്ത്രാലയത്തിനെയും സമീപിച്ചു. അത്തീബ്‌ തുടർന്നാണ് ബുധനാഴ്ച യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

Similar Posts