< Back
Football
santosh trophy
Football

സന്തോഷ് ട്രോഫിയിൽ സഡൻഡെത്ത്; സെമി കാണാതെ കേരളം പുറത്ത്

Web Desk
|
5 March 2024 11:04 PM IST

ക്വാർട്ടർ ഫൈനലിൽ മിസോറാമാണ് കേരളത്തെ പരാജയപ്പെടുത്തിയത്

സന്തോഷ് ട്രോഫി ഫുട്ബാളില്‍ കേരളം സെമി ഫൈനൽ കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലിൽ മിസോറാമാണ് കേരളത്തെ പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്തും എക്സ്ട്ര ടൈമിലും ഗോൾരഹിതമായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെയും ഒപ്പത്തിനൊപ്പം നിന്നതോടെ സഡൻഡെത്തിലേക്ക് കടന്നു. കേരള താരം സുജിത് ​കിക്ക് പാഴാക്കിയതോടെ കേരളം പുറത്തായി.

Similar Posts