< Back
Football
സൂപ്പർ കപ്പ്: ഐസ്വാളിനെ മൂന്ന് ഗോളിന് തകർത്ത് ഒഡിഷ
Football

സൂപ്പർ കപ്പ്: ഐസ്വാളിനെ മൂന്ന് ഗോളിന് തകർത്ത് ഒഡിഷ

Web Desk
|
13 April 2023 7:49 PM IST

ജയത്തോടെ ഒഡിഷയ്ക്ക് നാല് പോയന്റായി

ഹീറോ സൂപ്പർകപ്പിൽ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഐസ്വാളിനെ എതിരില്ലാതെ മൂന്ന് ഗോളിന് തകർത്ത് ഒഡിഷ എഫ്‌സി. ഒഡീഷ ക്യാപ്റ്റൻ മൗറീസിയോ വിക്ടർ റോഡിഗ്രസ്, നന്ദകുമാർ എന്നിവരാണ് ടീമിനായി ഗോൾ കണ്ടെത്തിയത്.

ഇരു ടീമുകളും പൊരുതിക്കളിച്ച ആദ്യപകുതിയിൽ ഗോളുകൊളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ഗോൾ കണ്ടെത്താനുള്ള ഒഡീഷയുടെ ശ്രമങ്ങളുടെ ആദ്യ വിജയം 47 -ാം മിനിറ്റിലായിരുന്നു. കോർണർ കിക്കിനൊടുവിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ഒഡിഷൻ താരം മൊറീസിയോയുടെ കാലിലെത്തിയ പന്ത് താരം വേഗത്തിൽ വലയിലാക്കി. സ്‌കോർ 1-0

ആ ഗോളിന്റെ ആരവം അടങ്ങുന്നതിനുമുൻപേ ഒഡീഷ വീണ്ടും വല കുലുക്കി. ഇപ്രാവിശ്യത്തെ ഊഴം വിക്ടറിനായിരുന്നു. കളിയുടെ 55-ാം മിനിറ്റിൽ ജെറി മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് നീട്ട് നൽകിയ പന്ത് സ്പാനിഷ് താരം വിക്റ്റർ റോഡിഗ്രസ് കാലിൽ വാങ്ങി വലയിലാക്കി സ്‌കോർ 2-0

90-ാം മിനിറ്റിൽ നന്ദകുമാർ സ്‌കോർ ചെയ്തതോടെ ഒഡിഷ അവരുടെ ദൗത്യം അവസാനിപ്പിച്ചു. സ്‌കോർ 3-0. ആദ്യ കളിയിൽ ഹൈദരാബാദുമായും രണ്ടാം കളിയിൽ ഒഡിഷയുമായും തോറ്റ ഐസ്വളിന് ഇനി സെമിയിലേക്ക് കടക്കാനാവില്ല. ഒഡിഷക്ക് ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളുമായുള്ള സമനിലയും ഈ കളിയിലെ ജയവുമടക്കം നാല് പോയന്റായി

Similar Posts