< Back
Football

Football
എഫ്‌സി ഗോവയോട് തോൽവി; ഗോകുലം കേരള സൂപ്പർ കപ്പിൽ നിന്ന് പുറത്ത്,3-0
|21 April 2025 8:12 PM IST
സ്പാനിഷ് സ്‌ട്രൈക്കർ ഇകാർ ഗുറൊക്‌സീന(22,35,71) ഗോവക്കായി ഹാട്രിക് സ്വന്തമാക്കി.
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ നിന്ന് ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി പുറത്ത്. നോക്കൗട്ട് റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഐഎസ്എൽ ടീം എഫ്‌സി ഗോവയാണ് മലബാറിയൻസിനെ തോൽപിച്ചത്. ജയത്തോടെ ഗോവ ക്വാർട്ടർ പ്രവേശനം നേടിയെടുത്തു. സ്പാനിഷ് സ്‌ട്രൈക്കർ ഇകാർ ഗുറൊക്‌സീന(22,35,71) ഗോവക്കായി ഹാട്രിക് സ്വന്തമാക്കി.
Full Time: GKFC 0-3 FC Goa#gkfc #malabarians #Indianfootball #gokulamkeralafc #Supercup2025 pic.twitter.com/kSHAH0A1la
— Gokulam Kerala FC (@GokulamKeralaFC) April 21, 2025
കഴിഞ്ഞ മാച്ചിൽ നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ക്വാർട്ടറിലെത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനാണ് എതിരാളികൾ