< Back
Football
Defeat to FC Goa; Mohun Bagan out of Super Cup, 3-1
Football

എഫ്‌സി ഗോവയോട് തോൽവി; സൂപ്പർ കപ്പിൽ നിന്ന് മോഹൻ ബഗാൻ പുറത്ത്, 3-1

Sports Desk
|
30 April 2025 8:57 PM IST

ബ്ലാസ്‌റ്റേഴ്‌സിനെ തോൽപിച്ചാണ് ബഗാൻ സെമിയിലെത്തിയത്.

ഭുവനേശ്വർ: സൂപ്പർ കപ്പിൽ നിന്ന് മോഹൻ ബഗാൻ ഫൈനൽ കാണാതെ പുറത്ത്. ആദ്യ സെമിയിൽ എഫ്‌സി ഗോവയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഐഎസ്എൽ ചാമ്പ്യൻമാരെ തകർത്തുവിട്ടത്. ബ്രിസൻ ഫെർണാണ്ടസ്(20), ഇകെർ(51-പെനാൽറ്റി), ബോർഹ(58) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ബഗാനായി സുഹൈൽ ഭട്ട് (24) ആശ്വാസ ഗോൾ കണ്ടെത്തി.

നേരത്തെ ക്വാർട്ടറിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപിച്ചാണ് കൊൽക്കത്തൻ ക്ലബ് അവസാന നാലിലെത്തിയത്. പഞ്ചാബ് എഫ്‌സിയെ തോൽപ്പിച്ചാണ് ഗോവ സെമിയിലേക്ക് ടിക്കറ്റെടുത്തത്. മെയ് മൂന്നിന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് ഫൈനൽ.

Similar Posts