< Back
Football
ആശാനെ കപ്പ് കിട്ടില്ലേ...? വുകമിനോവിച്ചിനോട് സുരഭി ലക്ഷ്മി
Football

ആശാനെ കപ്പ് കിട്ടില്ലേ...? വുകമിനോവിച്ചിനോട് സുരഭി ലക്ഷ്മി

Web Desk
|
26 Oct 2022 11:40 AM IST

മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം

കൊച്ചി: വെള്ളിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളി. ആദ്യ മത്സരത്തിൽ ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് പിന്നീടുള്ള മത്സരങ്ങളിൽ ജയം ആവർത്തിക്കാനായിരുന്നില്ല. അതിനാൽ ആശങ്കയോടെയാണ് ആരാധകർ നോക്കുന്നത്. എന്നിരുന്നാലും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല.

നടി സുരഭി ലക്ഷ്മിയും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമിനോവിച്ചും തമ്മിലുള്ളൊരു രസകരമായൊരു വീഡിയോയാണ് കായികപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ആശാനെ കപ്പ് കിട്ടില്ലേ എന്ന് സുരഭി, വുകമിനോവിച്ചിനോട് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം ഐ.എസ്.എല്ലിലെ മൂന്നാം മത്സരത്തിലും ഒഡീഷയോട് ബ്ലാസ്റ്റേഴ്സിന് തോല്‍വിയായിരുന്നു.

കഴിഞ്ഞ കളിയിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവി കൂടിയായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു ജയവും രണ്ട് തോൽവിയുമായി ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. മൂന്ന് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഏഴ് പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. എഫ്.സി ഗോവ, ഒഡീഷ എഫ്.സി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.


Similar Posts