< Back
Football
പണ്ടൊരു സന്തോഷ് ട്രോഫി ഫൈനലിൽ ആളുകൾക്ക് ടിക്കറ്റ് കിട്ടാതെ വന്നതാണ് കലൂർ സ്റ്റേഡിയം ഉണ്ടാകാനുള്ള കാരണം
Football

'പണ്ടൊരു സന്തോഷ് ട്രോഫി ഫൈനലിൽ ആളുകൾക്ക് ടിക്കറ്റ് കിട്ടാതെ വന്നതാണ് കലൂർ സ്റ്റേഡിയം ഉണ്ടാകാനുള്ള കാരണം'

Web Desk
|
28 April 2022 8:08 PM IST

ഗ്രൗണ്ടിനകത്ത് ഉണ്ടായിരുന്ന ജനങ്ങളേക്കാൾ കൂടുതൽ ആളുകൾ കളികാണാൻ സാധിക്കാതെ ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്നു

മലപ്പുറം: 20 വർഷം മുമ്പ് കൊച്ചിയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ ഓർത്തെടുത്ത് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു.ഷറഫലി. 1992-93 സന്തോഷ് ട്രോഫി ഫൈനൽ നടന്നത് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു.

ഗ്രൗണ്ടിനകത്ത് ഉണ്ടായിരുന്ന ജനങ്ങളേക്കാൾ കൂടുതൽ ആളുകൾ കളികാണാൻ സാധിക്കാതെ ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്നു. ഇതായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഇടപ്പെട്ട് കലൂർ സ്റ്റേഡിയം ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. നിറയെ കാണികളുള്ള മൈതാനത്ത് കളിക്കുക എന്നത് ഏതൊരു താരത്തിന്റെ ആഗ്രഹമായരിക്കും, ഷറഫലി കൂട്ടിച്ചേർത്തു.

ഇന്നത്തെ സെമിഫൈനലിൽ കേരളം കർണാടകയ്‌ക്കെതിരെ ജയിക്കുമെന്നാണ് പ്രതീക്ഷ. ഗോളടിച്ച് കൂട്ടുന്നതിൽ കേരളത്തിന് വ്യക്തമായ മുൻതൂക്കമുണ്ട്. ഷറഫലി പറഞ്ഞു. ഫൈനലിൽ കേരളം എത്തുകയാണെങ്കിൽ ബംഗാൾ എതിരാളിയായി എത്തണമെന്നാണ് ആഗ്രഹം. ഫൈനലിൽ ആരെത്തിയാലും കേരളം ചാമ്പ്യന്മാരാകുമെന്ന് ഉറപ്പാണെന്നും ഷറഫലി പറഞ്ഞു.

Similar Posts