< Back
Football
Real Madrid beat City again, Chelsea beat PSG; Champions League pre-quarter picture revealed
Football

റയലിന് വീണ്ടും സിറ്റി, ചെൽസിക്ക് പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു

Sports Desk
|
27 Feb 2026 5:58 PM IST

മാർച്ച് 10,11 തിയതികളിലാണ് ആദ്യപാദ പ്രീക്വാർട്ടർ നടക്കുക

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഷെഡ്യൂളായി. മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടും. സിറ്റി നേരിട്ടാണ് റൗണ്ട് ഓഫ് 16ലേക്ക് പ്രവേശനം നേടിയതെങ്കിൽ പ്ലേഓഫിൽ ബെൻഫിക വെല്ലുവിളി മറികടന്നാണ് റയലിന്റെ വരവ്. പോയ സീസണിലും ഇരുക്ലബുകളും നേർക്കുനേർ വന്നിരുന്നു. ഇരുടീമുകളും വീണ്ടും നേർക്കുനേർ വരുന്നതോടെ മറ്റൊരു യൂറോപ്യൻ ക്ലാസികോയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബ് ലോകകപ്പ് ഫൈനലിന് ശേഷം ചെൽസിയും പിഎസ്ജിയും വീണ്ടും വീണ്ടും മത്സരിക്കും. ഇന്റർമിലാനെ അട്ടിമറിച്ച് പ്രീക്വാർട്ടറിലെത്തിയ ബോഡോയ്ക്ക് സ്‌പോട്ടിങ് സിപിയേയും മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് അത്‌ലാന്റയേയും നേരിടും

ബാർസലോണക്ക് ന്യൂകാസിൽ യുനൈറ്റഡും ലിവർപൂളിന് തുർക്കി ക്ലബ് ഗലറ്റസറേയുമാണ് എതിരാളികൾ. ആർസനലിന് ജർമൻ ക്ലബ് ബയേർ ലെവർകൂസനെയാണ് നേരിടേണ്ടത്. മാർച്ച് 10,11 തിയതികളിലാണ് ആദ്യ ലെഗ് മത്സരം നടക്കുക. 17,18 ന് രണ്ടാം ലെഗും നടക്കും. മെയ് 30ന് ഹങ്കറിയിലെ പുഷ്‌കാസ് അരീനയിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ

Similar Posts