< Back
Football

Football
യുവേഫ നാഷന്‍സ് ലീഗ് ചാമ്പ്യനെ ഇന്നറിയാം
|10 Oct 2021 10:32 AM IST
ഫൈനലില്‍ സ്പെയിനും ഫ്രാന്‍സും നേര്‍ക്കുനേര്‍
യുവേഫ നാഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ് ഇന്ന് സ്പെയിനെ നേരിടും. രാത്രി 12:15 ന് മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യമായാണ് ഇരു ടീമുകളും നാഷന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. സെമി ഫൈനലില്‍ സ്പെയിന്‍ ഇറ്റലിയെയും ഫ്രാന്‍സ് ബെല്‍ജിയത്തെയും തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇറ്റലി ബൽജിയത്തെ നേരിടും.
നാളെ പുലർച്ചെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്‍റീനയും ബ്രസീലും കളത്തിലിറങ്ങും. ബ്രസീൽ കൊളംബിയയെ നേരിടുമ്പോൾ ഉറുഗ്വെയാണ് അർജന്‍റീനയുടെ എതിരാളികൾ.