< Back
Football
ഇഞ്ചുറി ടൈമിൽ ടോട്ടനത്തിനെ സമനില പിടിച്ച് യുനൈറ്റഡ്; ഡിലിറ്റാണ് സമനില ഗോൾ നേടിയത്
Football

ഇഞ്ചുറി ടൈമിൽ ടോട്ടനത്തിനെ സമനില പിടിച്ച് യുനൈറ്റഡ്; ഡിലിറ്റാണ് സമനില ഗോൾ നേടിയത്

Sports Desk
|
9 Nov 2025 12:12 AM IST

ലണ്ടൻ: ടോട്ടനം ഹോട്ട്സ്പർസ്‌ - മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ ഡിഫൻഡർ മതിജ്‌സ് ഡിലിറ്റ് നേടിയ ഗോളിലാണ് യുനൈറ്റഡ് സമനില പിടിച്ചത്. പോയിന്റ് പട്ടികയിൽ യുനൈറ്റഡ് ഏഴാമതും, ടോട്ടനം മൂന്നാമതുമാണ്.

ആദ്യ പകുതിയിൽ എംബ്യുമോയുടെ (32') ഗോളിൽ യുനൈറ്റഡാണ്‌ ആദ്യം മുന്നിലെത്തിയത്. പക്ഷെ അവസാന പത്ത് മിനിറ്റിൽ മതിയാസ്‌ ടെൽ (84'), റിചാർലിസൺ (90+1') എന്നിവരുടെ ഗോളിൽ ടോട്ടനം ലീഡ് നേടി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഡിലിറ്റ് (90+6') നേടിയ ഹെഡർ ഗോളിലാണ് യുനൈറ്റഡ് സമനില പിടിച്ചത്. സ്‌ട്രൈക്കർ ഷെസ്കോ പരിക്ക് പറ്റി പുറത്ത് പോയിരുന്നു. എന്നാൽ മുഴുവൻ സുബ്സ്റ്റിട്യുഷനും കഴിഞ്ഞതോടെ അവസാന പത്ത് മിനിറ്റ് 10 പെരുമായാണ് യുനൈറ്റഡ് കളിച്ചത്.

പ്രീമിയർ ലീഗിൽ നടന്ന മാറ്റ് മത്സരങ്ങളിൽ ഫുൾഹാമിനെ എവർട്ടനും ബേൺലിയെ വെസ്റ്റ് ഹാമും തോൽപിച്ചു. ഇദ്രിസ്സ ഗ്വയയും (45+4') മിഷേൽ കീനുമാണ് (81') എവർട്ടനായി സ്കോർ ചെയ്തത്. കല്ലം വിൽ‌സൺ (44'), തോമസ് സൂസെക് (77'), കൈൽ വാൾക്കർ പീറ്റേഴ്‌സ് (87') എന്നിവരാണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്. സീൻ ഫ്ലെമിങ് (35'), ജോഷ് കല്ലൻ (90+7') എന്നിവരാണ് ബേൺലിക്കായി ഗോൾ നേടിയത്.

Similar Posts