< Back
Football
വിൻസെന്റ് കൊമ്പനിയുടെ ബേൺലി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ഉറപ്പിച്ചു
Football

വിൻസെന്റ് കൊമ്പനിയുടെ ബേൺലി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ഉറപ്പിച്ചു

Web Desk
|
8 April 2023 5:39 PM IST

ഇതിഹാസ താരം പരിശീലക വേഷത്തിലും പുതു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്

ബേൺലി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ഉറപ്പിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി, ബെൽജിയം ദേശീയ ടീം ക്യാപ്റ്റനായ വിൻസെന്റ് കൊമ്പനിയാണ് ബേൺലിയുടെ പരിശീലകൻ. കൊമ്പനിയുടെ പരിശീലനത്തിൽ ടീം 25 ജയങ്ങളും, 12 സമനിലയും നേടിയപ്പോൾ പരാജയപ്പെട്ടത് വെറും രണ്ട് കളികൾ മാത്രം. ഏഴു കളികൾ ബാക്കി നിൽക്കെയാണ് ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയത്. റെലെഗേറ്റഷനായി ഏറ്റവും വേഗം പ്രൊമോഷൻ നേടുന്ന ടീമായി മാറാനും ഇതോടെ ‌ടീമിനായി. 39- മത്സരങ്ങളിൽ നിന്നായി 87- പോയിൻാണ് ഒന്നാമതുളള ബേൺലിക്കുളളത്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്നായി 76- പോയിന്റുളള ഷെഫീൽഡ് യുണൈറ്റ‍ഡുിനും ഏറെക്കുറെ യോ​ഗ്യത ഉറപ്പായിട്ടുണ്ട്.

ഇതിഹാസ താരം പരിശീലക വേഷത്തിലും പുതു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം നാല് തവണ പ്രീമിയർ ലീഗ് വിജയിക്കാൻ കൊമ്പനിക്ക് കഴിഞ്ഞിരുന്നു. 2018- ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിക്കാനും കൊമ്പനിക്കായി. കൊമ്പനിയുടെ നേതൃത്വത്തിൽ ബേൺലി അടുത്ത സീസണിൽ വമ്പന്മാർക്ക് ഭീഷണിയായി വരുമെന്ന് ഉറപ്പാണ്.

Similar Posts