< Back
Football
തനിയാവര്‍ത്തനം ; ക്രിസ്റ്റ്യാനോയുടെ ഗോള്‍ പുനരവതരിപ്പിച്ച് വിനീഷ്യസ്
Football

തനിയാവര്‍ത്തനം ; ക്രിസ്റ്റ്യാനോയുടെ ഗോള്‍ പുനരവതരിപ്പിച്ച് വിനീഷ്യസ്

Sports Desk
|
20 Oct 2021 1:46 PM IST

ഷാക്തർ ഡോണാസ്കിനെതിരായ മത്സരത്തില്‍ 56ാം മിനിറ്റിലാണ് വിനീഷ്യസ് ക്രിസ്റ്റ്യാനോയുടേതിന് സമാനമായ ഗോള്‍ നേടിയത്

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോണാസ്കിനെതിരെ 5-0 ൻ്റെ തകർപ്പൻ വിജയമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നേടിയത്. ഇരട്ട ഗോളുകളുമായി ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ കളം നിറഞ്ഞു കളിച്ചു. കരീം ബെൻസിമയും റോഡ്രിഗോയുമാണ് റയലിൻ്റെ മറ്റു ഗോൾ സ്കോറർമാർ. എന്നാൽ റയലിൻ്റെ വിജയത്തേക്കാൾ ഇന്നലെ ചർച്ചയായത് 56ാം മിനിറ്റിൽ ബ്രസീല്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളാണ്. 2013 ൽ ഗലാത്സരെക്കെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിന് സമാനമായൊരു ഗോളാണ് വിനീഷ്യസ് ഇന്നലെ നേടിയത്.

പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് പ്രതിരോധ നിരയിലെ രണ്ടു താരങ്ങളെ വെട്ടിയൊഴിഞ്ഞ ശേഷം ബോക്സിനകത്തേക്ക് കയറി ഒരു താരത്തെ കൂടി വെട്ടിയൊഴിഞ്ഞാണ് വിനീഷ്യസ് വലകുലുക്കിയത്. 2013 ൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിൻ്റെ തനിയാവർത്തനമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ക്രിസ്റ്റ്യാനോയുടെ കരിയറിലെ ഏറ്റവും മികച്ചൊരു ഗോൾ റയൽ മാഡ്രിഡിലെ തന്നെ മറ്റൊരു താരം പുനരവതരിപ്പിച്ചതിൻ്റ ആവേശത്തിലാണ് ആരാധകരിപ്പോൾ. ക്രിസ്റ്റ്യാനോ പോയതിന് ശേഷം റയൽ അദ്ദേഹത്തിന് പിൻഗാമിയെ അന്വേഷിക്കുകയായിരുന്നു എന്നും വിനീഷ്യസ് ക്രിസ്റ്റ്യാനോയുടെ പിൻഗാമി തന്നെയാണെന്നും പറയുന്നവരുണ്ട്.

Similar Posts