< Back
Football

Football
യുനൈറ്റഡ് താരം വാൻബിസാക്ക ഇനി വെസ്റ്റ് ഹാമിനൊപ്പം
|13 Aug 2024 7:13 PM IST
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ നിര താരം ആരോൺ വാൻബിസാക്ക വെസ്റ്റ്ഹാം യുനൈറ്റഡിൽ. 19 മില്യൺ യു.എസ് ഡോളറിനാണ് ഇംഗ്ലീഷ് താരവുമായി വെസ്റ്റ്ഹാം കരാർ ഒപ്പിട്ടതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ൽ 50 മില്യൺ പൗണ്ടിനാണ് ക്രിസ്റ്റൽ പാലസിൽ നിന്നും താരത്തെ യുനൈറ്റഡ് റാഞ്ചിയത്. 26 കാരനായ താരം യുനൈറ്റഡ് കുപ്പായത്തിൽ 130 മത്സരത്തിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഒലെ സോൾഷ്യർ യുനൈറ്റഡ് കോച്ചായ സമയത്ത് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്ന വാൻബിസാക്ക എറിക് ടെൻഹാഗിന്റെ വരവോടെ പലപ്പോഴും പകരക്കാരനായി മാറിയിരുന്നു.
ബയേൺ മ്യൂണികിന്റെ മൊറോക്കൻ താരം നസർ മസ്റവിക്കായി യുനൈറ്റഡ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാൻബിസാക്കയുടെ കൂടുമാറ്റം. വലിയ കൗതുകമുണ്ടെന്നും വെസ്റ്റ്ഹാം ജഴ്സിയണിയാൻ കാത്തിരിക്കുകയാണെന്നും വാൻബിസാക്ക പ്രതികരിച്ചു.