< Back
Football
ക്രിസ്റ്റിയാനോ ഇല്ലാത്ത എന്ത് ലോകകപ്പ്: ഫെർണാണ്ടസിന്റെ ഡബിളിൽ പോർച്ചുഗൽ ഖത്തറിലേക്ക്‌
Football

ക്രിസ്റ്റിയാനോ ഇല്ലാത്ത എന്ത് ലോകകപ്പ്: ഫെർണാണ്ടസിന്റെ ഡബിളിൽ പോർച്ചുഗൽ ഖത്തറിലേക്ക്‌

Web Desk
|
30 March 2022 6:35 AM IST

നിർണായക മത്സരത്തിൽ നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾ തോൽപ്പിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിനായി രണ്ട് ഗോളുകളും നേടിയത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ഖത്തര്‍ ലോകകപ്പിനുണ്ടാകും. നിർണായക മത്സരത്തിൽ നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോൽപ്പിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിനായി രണ്ട് ഗോളുകളും നേടിയത്.

പോർച്ചുഗലിലെ ഡ്രാഗൺ സ്റ്റേഡിയത്തിൽ ബ്രൂണോ ഫെർണാൻഡസ് പറന്നിറങ്ങി. ഇരട്ട ഗോളുകളുമായി പോർച്ചുഗലിനേയും റാഞ്ചി ഖത്തറിലേക്ക് പറന്നു. അനിശ്ചിതത്വങ്ങളെ അസ്ഥാനത്താക്കി റോണോയും സംഘവും യോഗ്യതയുറപ്പിച്ചു. തുടക്കത്തിൽ ലഭിച്ച അവസരം മുതലാക്കാൻ റൊണാൾഡോയ്ക്ക് ആയില്ല. വൈകാതെ റൊണാൾഡോയുടെ പാസിൽ നിന്നു തന്നെ ബ്രൂണോ ആദ്യ ഗോൾ നേടി.

32ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. ക്രിസ്റ്റാനോയുടെ അതിമനോഹര പാസില്‍ ഫെര്‍ണാണ്ടസിന്റെ സുന്ദരഫിനിഷിങ്. പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നില്‍. രണ്ടാം പകുതിയിൽ വീണ്ടും ബ്രൂണോ തന്നെ പോർച്ചുഗലിനായി വല കുലുക്കി‌. 66ാം മിനുട്ടിൽ ഒരു കൗണ്ടറിന് ഒടുവിൽ ജോട നൽകിയ മനോഹരമായ പാസ് ബ്രൂണോ ഒരു വോളിയിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.

ലീഡ് ഉയർത്താൻ പോർച്ചുഗലിന് പിന്നീടും അവസരം ലഭിച്ചിരുന്നുവെങ്കിലും ഗോള്‍ പിറന്നില്ല. തുടർച്ചയായ അഞ്ചാം തവണയും പോർച്ചുഗൽ ലോകകപ്പിലേക്ക്.

Related Tags :
Similar Posts