< Back
Football
മെസ്സിയെവിടെ? ചവിട്ടിപ്പുറത്താക്കൂ; മെക്‌സിക്കൻ ചാനലിൽ സൗദി ആരാധകൻ
Football

'മെസ്സിയെവിടെ? ചവിട്ടിപ്പുറത്താക്കൂ'; മെക്‌സിക്കൻ ചാനലിൽ സൗദി ആരാധകൻ

Sports Desk
|
26 Nov 2022 7:45 PM IST

അർജൻറീന -മെക്‌സിക്കോ പോരാട്ടം രാത്രി 12.30ന് നടക്കാനിരിക്കെ നടന്ന ടിവി റിപ്പോർട്ടിങ്ങിലാണ് ആരാധകൻ എത്തിയത്

മെസ്സിയെയും അർജൻറീനയെയും പരിഹസിച്ച് സൗദി അറേബ്യൻ ആരാധകൻ മെക്‌സിക്കൻ ചാനലിൽ. അർജൻറീന -മെക്‌സിക്കോ പോരാട്ടം രാത്രി 12.30ന് നടക്കാനിരിക്കെ നടന്ന ടിവി റിപ്പോർട്ടിങ്ങിലാണ് ആരാധകൻ എത്തിയത്.

'എന്റെ ടീം സൗദി അറേബ്യയാണ്. നാളെ അർജൻറീനക്കെതിരെ നിങ്ങളുടെ ടീം കളിക്കുമ്പോൾ മെസ്സിയെ ചവിട്ടിപ്പുറത്താക്കൂ.. ' എന്ന് ആരാധകൻ പറഞ്ഞു. എവിടെയാണ് മെസ്സിയെന്ന് പരിഹസിക്കുകയും ചെയ്തു.

'വെർ ഈസ് മെസ്സി' എന്നത് വെട്ടി 'വേർ ഈസ് ലെവൻഡോവ്‌സ്‌കി' എന്ന പോസ്റ്ററുമായി സൗദി ആരാധകരെത്തിയിരുന്നു. പോളണ്ടിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു പോസ്റ്റർ പ്രദർശിപ്പിച്ചത്.

അതേസമയം, ഗ്രൂപ്പ് സിയിലെ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ സൗദി അറേബ്യ പൊരുതിവീണു. രണ്ട് ഗോളടിച്ച് പോളണ്ട് വിജയിച്ചു. മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ പോളണ്ട് രണ്ടാം പകുതിയിൽ വീണ്ടും ഗോളടിക്കുകയായിരുന്നു. 39ാം മിനുട്ടിൽ പിതോർ സിലിൻസ്‌കിയാണ് പോളണ്ടിനായി തീയുണ്ട പായിച്ചതെങ്കിൽ 82ാം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി സൗദി ഡിഫൻഡറുടെ പിഴവ് മുതലെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽട്ടി സൗദി തുലച്ചിരുന്നു. സൗദി നായകൻ സാലിം അൽദൗസരിയെടുത്ത പെനാൽട്ടി കിക്ക് പോളിഷ് ഗോളി ചെഷ്നി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടായെത്തിയ പന്ത് മുഹമ്മദ് അൽബുറെയ്ക് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി വീണ്ടും തട്ടിയകറ്റി. നേരത്തെ ലെവൻഡോവ്‌സകിയുടെ പാസിൽ നിന്നായിരുന്നു സിലിൻസ്‌കി പോളണ്ടിന് ആദ്യ ലീഡ് നേടിക്കൊടുത്തത്.

Similar Posts