< Back
Football
അര്‍ജന്റീനയെ മറികടന്ന് ഇറ്റലി; മുന്നിലുള്ളത്  സ്പെയിനും ബ്രസീലും മാത്രം
Football

അര്‍ജന്റീനയെ മറികടന്ന് ഇറ്റലി; മുന്നിലുള്ളത് സ്പെയിനും ബ്രസീലും മാത്രം

Web Desk
|
3 July 2021 6:51 PM IST

ഇറ്റലിക്കൊപ്പം അൾജീരിയയും അപരാജിതരായി മുന്നേറുന്ന മറ്റൊരു ദേശീയ ടീമാണ് എന്നത് ശ്രദ്ധേയമാണ്

അപരാജിത കുതിപ്പില്‍ അര്‍ജന്റീനയെ മറികടന്ന് ഇറ്റലി. 32 മത്സരങ്ങളിൽ അപരാജിതരായി അസൂറിപ്പട യൂറോയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. 1991-1993വരെ 31 മത്സരങ്ങളിൽ അപരാജിതരായിരുന്നു അർജന്റീനയെയാണ് അസൂറികൾ മറികടന്നത്. 35 മത്സരങ്ങളിൽ അപരാജിതരായി തുടർന്ന ബ്രസീലും സ്പെയിനും മാത്രമാണ് ഇനി മാൻചിനിയുടേയും സംഘത്തിന്റെയും മുൻപിൽ ഉള്ളത്.


1993-1996 വരെയാണ് ബ്രസീൽ ഈ‌ നേട്ടം കൈവരിച്ചl 2007-2009വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു സ്പെയിനിന്റെ കുതിപ്പ്. ഇതിന് മുൻപ് 1935 മുതൽ 1939വരെ 30 മത്സരങ്ങളിൽ അപരാജിതരായിരുന്നു ഇറ്റലി. 1936ൽ ഒളിമ്പിക് സ്വർണവും 1938ൽ ലോകകപ്പും ഇറ്റലി നേടിയിരുന്നു. അസൂറികളുടെ അവസാന പരാജയം 2018 യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗല്ലിനെതിരെയായിരുന്നു.

ഇറ്റലിക്കൊപ്പം അൾജീരിയയും അപരാജിതരായി മുന്നേറുന്ന മറ്റൊരു ദേശീയ ടീമാണ് എന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ അള്‍ജീരിയ നിലവിൽ 27 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്.

Similar Posts