< Back
Football
ദൈവത്തിന് സ്തുതി; ലോകകപ്പിൽ മകന്റെ കളി കണ്ട് മതിമറന്ന് അമ്മ: വൈറലായി വീഡിയോ
Football

ദൈവത്തിന് സ്തുതി; ലോകകപ്പിൽ മകന്റെ കളി കണ്ട് മതിമറന്ന് അമ്മ: വൈറലായി വീഡിയോ

Web Desk
|
25 Nov 2022 8:17 PM IST

ബെൽജിയത്തിനെതിരായ മത്സരത്തിൽ കാനഡയുടെ സാം എഡാകുബേയുടെ കളി കണ്ടാണ് അമ്മ ഡീ സന്തോഷം കൊണ്ട് മതിമറന്നത്

ഓട്ടാവ: ലോകകപ്പിൽ രാജ്യത്തിനായി മകൻ കളിക്കാൻ ഇറങ്ങിയത് ആഘോഷമാക്കി അമ്മ. ബെൽജിയത്തിനെതിരായ മത്സരത്തിൽ കാനഡയുടെ സാം എഡാകുബേയുടെ കളി കണ്ടാണ് അമ്മ ഡീ സന്തോഷം കൊണ്ട് മതിമറന്നത്. 'എന്റെ മകൻ ലോകകപ്പിൽ കളിക്കുന്നു. നന്ദി, ജീസസ്, ഹല്ലേലൂയ..' എന്ന് അമ്മ വിളിച്ചു പറയുന്നത് വിഡിയോയിലുണ്ട്.



ഇഎസ്പിഎൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയത്. ബൽജിയത്തിനെതിരായ മത്സരത്തിൽ 74-ാം മിനുട്ടിലാണ് ലാറിയക്ക് പകരക്കാരനായി സാം എഡാകുബേ ഇറങ്ങിയത്. കനേഡിയൻ ടീമിന്റെ പ്രതിരോധ താരമാണ് 27കാരനായ സാം. അമ്മയുടെ സ്നേഹപ്രകടനത്തിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

അതേസമയം, ഗ്രൂപ്പ് എഫിലെ മത്സരത്തിൽ കാനഡയ്‌ക്കെതിരെ ബെൽജിയം ജയിച്ചിരുന്നു. കളിയുടെ 44 ാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായിയാണ് വിജയ ഗോൾ നേടിയത്. ടോബി അൾഡെർവൈറെൽഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു. മൂന്ന് പോയന്റുമായി ഖത്തർ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമിടാൻ ബെൽജിയത്തിനായി.

Related Tags :
Similar Posts