< Back
Football
യാസിന്‍ ബോനോ.. തകരാത്ത മൊറോക്കന്‍ കോട്ടയുടെ കാവല്‍ക്കാരന്‍
Football

യാസിന്‍ ബോനോ.. തകരാത്ത മൊറോക്കന്‍ കോട്ടയുടെ കാവല്‍ക്കാരന്‍

Web Desk
|
11 Dec 2022 1:00 AM IST

ലോകപ്പില്‍ ഇതുവരെ ഒരൊറ്റ തവണയാണ് ബോനോ കാവല്‍ നിന്ന വല കുലുങ്ങിയത്, അതും ഒരു ഓണ്‍ ഗോള്‍

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായൊരു പടയോട്ടത്തിന് ശേഷം മൊറോക്കോ ലോകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുമ്പോള്‍ ഗോള്‍മുഖത്ത് അവരുടെ കാവല്‍ മാലാഖ യാസിന്‍ ബോനോയുടെ പ്രകടനം അതിനിര്‍ണ്ണായകമായിരുന്നു.

ലോകപ്പില്‍ ഇതുവരെ ഒരൊറ്റ തവണയാണ് ബോനോ കാവല്‍ നിന്ന വല കുലുങ്ങിയത്. അതും കാനഡക്കെതിരെ ഒരു ഓണ്‍ ഗോള്‍. ഇന്ന് പോര്‍ച്ചുഗലിനെതിരെയും ബോനോ തന്‍റെ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു. . 83ാം മിനുറ്റിൽ പോർച്ചുഗൽ ഒരു ഗോളിന് പിന്നിട്ട് നില്‍ക്കേ മുന്നേറ്റതാരം ജാവോ ഫെലിക്‌സ് തൊടുത്തൊരു ഷോട്ട് അവിശ്വസനീയമായാണ് ബോനോ തടുത്തിട്ടത്.

ഇരുപകുതികളിലും അധിക സമയത്തും ഗോൾരഹിത സമനിലയിലായ പ്രീക്വാർട്ടറിൽ സ്‌പെയിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞതും യാസിൻ ബോനോതന്നെയായിരുന്നു. കാൽപ്പന്ത് കളിയിൽ കാളപ്പോരുശിരോടെ കളിക്കുന്ന സ്‌പെയിന്റെ രണ്ടു കിക്കുകളാണ് ഷൂട്ടൗട്ടിൽ ബൂനോ തടുത്തിട്ടത്. മത്സരത്തിലുടനീളം സേവ് ചെയ്തത് മറ്റനേകം ഷോട്ടുകൾ.

31 കാരനായ ബോനോ ലാലീഗയിൽ സെവിയ്യ ഗോൾകീപ്പറാണ്. ജിറോണക്കും, സെവിയ്യക്കുമായി 100 മത്സരങ്ങളിലിറങ്ങിയിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീം അംഗമാണ്. രണ്ടു ലോകകപ്പ് ടൂർണമെൻറുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെൻറിലും കളിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്‌സിൽ അണ്ടർ 23 ടീമിലുമുണ്ടായിരുന്നു.

പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. 42ാം മിനുട്ടിൽ യൂസുഫ് അന്നസീരിയാണ് ടീമിനായി ഗോളടിച്ചത്. ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ഡിസംബർ 15 ന് നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിക്കുന്നവരെയാണ് മൊറോക്കോ നേരിടുക.


Similar Posts