< Back
Sports

Sports
നെഞ്ചുവേദന; മുൻ ആസ്‌ത്രേലിയൻ നായകൻ റിക്കി പോണ്ടിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|2 Dec 2022 5:48 PM IST
കമന്ററിക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം അസ്വസ്ഥ അനുഭവപ്പെട്ട പോണ്ടിങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് നായകൻ റിക്കി പോണ്ടിങിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെർത്തിൽ നടക്കുന്ന ആസ്‌ത്രേലിയ-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ കമന്റേറ്ററായിരുന്നു പോണ്ടിങ്.
കമന്ററിക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം അസ്വസ്ഥ അനുഭവപ്പെട്ട പോണ്ടിങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്‌ത്രേലിയയുടെ എക്കാലത്തേയും ഏറ്റവും മികച്ച നായകനായ പോണ്ടിങ് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗവുമാണ്.
47 വയസുള്ള പോണ്ടിങിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.