< Back
Sports
മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ചു മരിച്ചു
Sports

മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ചു മരിച്ചു

Web Desk
|
6 May 2021 7:00 PM IST

അർബുദബാധിതനായിരുന്ന താരം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി നേടിയ രാജസ്ഥാൻ ടീമിൽ അംഗമായിരുന്നു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ് താരത്തിന്റെ മരണവിവരം പുറത്തുവിട്ടത്.

18 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച യാദവ് 57 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2010-11 രഞ്ജി ട്രോഫി ഫൈനലിൽ യാദവ് നടത്തിയ മികച്ച പ്രകടനം രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായിരുന്നു.

അർബുദബാധിതനായ താരം സാധാരണ ചികിത്സയ്ക്കായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Tags :
Similar Posts