< Back
Sports
ദക്ഷിണാഫ്രിക്കയിലേക്ക് ഗംഭീറില്ല; ഇന്ത്യയെ പരിശീലിപ്പിക്കാൻ ലക്ഷ്മണെത്തും
Sports

ദക്ഷിണാഫ്രിക്കയിലേക്ക് ഗംഭീറില്ല; ഇന്ത്യയെ പരിശീലിപ്പിക്കാൻ ലക്ഷ്മണെത്തും

Web Desk
|
28 Oct 2024 7:23 PM IST

നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണെത്തിയേക്കുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരക്കായി ആസ്‌ത്രേലിയയിലേക്ക് യാത്ര തിരിക്കാനുള്ളതിനാലാണ് ഗംഭീറിന് പകരക്കാരനായി ലക്ഷ്മണിനെ നിയമിക്കുന്നത്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ സിംബാബ്‍വേക്കെതിരായ പരമ്പരയിലാണ് ലക്ഷ്മൺ അവസാനമായി ഇന്ത്യൻ ടീമിന്റെ പരിശീലക റോളിലെത്തുന്നത്.

നവംബർ എട്ടിനാണ് ദക്ഷിണാഫ്രികക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിന് പിറകേ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമില്‍ നിരവധി യുവതാരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്.

ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷദീപ് സിങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ

Similar Posts