< Back
Sports

Sports
ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരളക്ക് തുടർച്ചയായ രണ്ടാം കിരീടം
|26 May 2022 10:00 PM IST
ലീഗിൽ കളിച്ച 11 മത്സരങ്ങളും ജയിച്ച് 33 പോയിന്റ് നേടിയാണ് ഗോകുലം കിരീടം നേടിയത്.
ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോൾ കിരീടം നിലനിർത്തി ഗോകുലം കേരള. തമിഴ്‌നാട്ടിൽ നിന്നുള്ള ടീമായ സേതു എഫ്‌സിയെ 4-1 ന് തകർത്താണ് ഗോകുലം കിരീടം നേടിയത്. ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് തുടർച്ചയായ നാലു ഗോളുകളടിച്ച് ഗോകുലം കിരീടം നേടിയത്. ലീഗിൽ കളിച്ച 11 മത്സരങ്ങളും ജയിച്ച് 33 പോയിന്റ് നേടിയാണ് ഗോകുലം കിരീടം നേടിയത്. രണ്ടാമതുള്ളത് സേതു എഫ്‌സിയാണ്.