< Back
Sports
Sanju Samson,Call ,Fan’s Phone,viral video, rr,csk,rr vs csk

ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്ന സഞ്ജു സാംസൺ

Sports

''സഞ്ജു ഭയ്യാ ബോല്‍ രഹെ ഹാ...''; സെല്‍ഫിക്കിടെ ഫോണ്‍ കോള്‍; വൈറലായി സഞ്ജുവിന്‍റെ വീഡിയോ

Web Desk
|
27 April 2023 7:24 PM IST

‘എന്താണു വിശേഷം?’ എന്ന് ഫോണെടുത്ത് ചോദിച്ച സഞ്ജുവിനെ ആര്‍പ്പുവിളികളോടെയാണ് കൂടിനിന്ന ആരാധകര്‍ സ്വീകരിച്ചത്.

പരിശീലന സമയത്ത് ആരാധകര്‍ക്കൊപ്പം സെൽഫി എടുക്കാനെത്തിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ വീഡിയോ വൈറലാകുന്നു. സഞ്ജു സെല്‍ഫി എടുക്കാനായി വാങ്ങിയ ആരാധകന്‍റെ ഫോണിലേക്കുവന്ന കോള്‍ എടുത്ത് വിശേഷം ചോദിക്കുന്ന താരത്തിന്‍റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത്.

ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് ജയ്പൂരിൽ പരിശീലനത്തിനെത്തിയ സഞ്ജു തന്നെ കാണാനെത്തിയ ആരാധകരിലൊരാളുടെ ഫോണ്‍ വാങ്ങി സെൽഫി എടുക്കുകയായിരുന്നു. ഇതിനിടയിലാണ് സെല്‍ഫിയെടുത്തുകൊണ്ടിരുന്നു ഫോണിലേക്ക് ഒരു കോൾ വരുന്നത്. ഒട്ടും മടിക്കാതെ സഞ്ജു ഫോണ്‍ കോൾ എടുക്കുകയും മറുതലക്കലുള്ള ആരാധകനുമായി സംസാരിക്കുകയും ചെയ്തു.

ഇതിനിടെ 'സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്' എന്ന് ഫോണിന്‍റെ ഉടമസ്ഥന്‍ ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്. തുടർന്ന് ഫോണ്‍ വിളിച്ചയാൾ 'സഞ്ജു ഭയ്യ' എന്നു പറയുന്നതും വിഡിയോയിലുണ്ട്. 'എന്താണു വിശേഷം?' എന്ന് ഫോണെടുത്ത് ചോദിച്ച സഞ്ജുവിനെ ആര്‍പ്പുവിളികളോടെയാണ് കൂടിനിന്ന ആരാധകര്‍ സ്വീകരിച്ചത്. ഫോണില്‍ സംസാരിച്ച ശേഷം സഞ്ജു ആരാധകനു തന്നെ ഫോൺ മടക്കി നൽകി.

ഇന്ന് ചെന്നൈ-മുംബൈ പോരാട്ടം

ഐ.പി.എല്ലില്‍ ഇന്ന് വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്മാരുടെ പോരാട്ടം. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്സും മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം. ജയ്പൂർ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണു മത്സരം.

ധോണിയുടെ സംഘവും സഞ്ജുവിന്‍റെ ടീമും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ജയം.

ചെപ്പോക്കിലെ തോല്‍വിക്ക് ജയ്പൂരില്‍ പകരം വീട്ടാനാകും ചെന്നൈയുടെ ശ്രമം. ചെന്നൈ കണക്കുതീര്‍ക്കാനെത്തുമ്പോള്‍ തുടര്‍ തോൽവികളിൽ നിന്ന് കരകയറുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. അവസാന രണ്ട് മത്സരത്തിലും കൈയ്യകലത്തിലാണ് രാജസ്ഥാന് ജയം നഷ്ടമായത്.


Similar Posts