< Back
Sports
അതേ വേദിയിൽ ഷെയിൻ വോണിന്റെ ആ നൂറ്റാണ്ടിന്റെ പന്ത് വീണ്ടും പിറന്നു!
Sports

അതേ വേദിയിൽ ഷെയിൻ വോണിന്റെ ആ 'നൂറ്റാണ്ടിന്റെ പന്ത്' വീണ്ടും പിറന്നു!

Web Desk
|
17 April 2021 8:17 PM IST

ക്രിക്കറ്റില്‍ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പിന്നീട് അനേകം സംഭവിച്ചെങ്കിലും അതു പോലൊരു വിക്കറ്റ് പിന്നീട് ആരും വീഴ്ത്തിയിരുന്നില്ല.

ഷെയ്ന്‍ വോണിന്റെ 'നൂറ്റാണ്ടിന്റെ പന്ത്' ആരും മറന്നിട്ടുണ്ടാകില്ല. 1993ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ മൈക്ക് ഗാറ്റിങായിരുന്നു ആ പന്തില്‍ പുറത്തായത്. ക്രിക്കറ്റില്‍ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പിന്നീട് അനേകം സംഭവിച്ചെങ്കിലും അതു പോലൊരു വിക്കറ്റ് പിന്നീട് ആരും വീഴ്ത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വോണിന്റെ ആ മാന്ത്രിക വിക്കറ്റിന് ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായി!

കൗണ്ടി ക്രിക്കറ്റില്‍ ലാന്‍സഷെയറിന്റെ ലെഗ് സ്പിന്നര്‍ മാറ്റ് പാര്‍കിന്‍സണിലൂടെയാണ് 'നൂറ്റാണ്ടിന്റെ പന്ത്' ആവര്‍ത്തിച്ചത്. അന്ന് വോണ്‍ വിക്കറ്റ് വീഴ്ത്തിയ അതേ ഗ്രൗണ്ട് എന്ന ഒരു പ്രത്യേകത കൂടി പാര്‍കിന്‍സണിന്റെ വിക്കറ്റിനുണ്ടായിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നോര്‍താംപ്‌ഷെയറിനെതിരായ മത്സരത്തിലായിരുന്നു പാര്‍കിന്‍സണിന്റെ നേട്ടം. നോര്‍താംപ്‌ഷെയറിന്റെ ക്യാപ്റ്റന്‍ ആദം റോസിങ്റ്റണ്‍ന്റെ ഓഫ് സ്റ്റമ്പാണ് പാര്‍കിന്‍സണ്‍ ഇളക്കിയത്.

Watch Video:

Related Tags :
Similar Posts