< Back
Sports
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി;പാകിസ്താനെ തകർത്ത് ഇന്ത്യ
Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി;'പാകിസ്താനെ തകർത്ത് ഇന്ത്യ'

Web Desk
|
17 Dec 2021 5:21 PM IST

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ തകർത്തത്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ തകർത്തത്.

ഇന്ത്യയ്ക്കായി പെനാൽട്ടി കോർണർ വിദഗ്ധൻ ഹർമൻപ്രീത് സിങ് രണ്ടു ഗോളുകൾ നേടിയപ്പോൾ ആകാശ്ദീപ് ഒരു ഗോൾ നേടി. ജുനൈദ് മൻസൂറാണ് പാകിസ്താന്റെ ആശ്വാസഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ ഗോൾ മഴയിൽ മുക്കിയിരുന്നു. മറുപടിയില്ലാത്ത 9 ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

Similar Posts